Home | Articles | 

Ocat Kannur
Posted On: 11/09/18 12:37
കണ്ണൂരിൽ നിന്നും പോകാൻ പത്തിടങ്ങൾ

 

പാലക്കയം തട്ട്-കണ്ണൂരിൽ അടുത്ത കാലത്തായി വിനോദ സഞ്ചാര രംഗത്തേക്ക് കയറി വന്ന താരതമ്യേന പുതിയ ഒരിടമാണ് പാലക്കടം തട്ട്.

മാടായിപ്പാറ-പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങൾ കാണാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഒരിടമാണ് മാടായിപ്പാറ. മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഔഷധചെടികളും ഒക്കെ മാടായിയുടെ രഹസ്യ സമ്മാനങ്ങളാണ്.

തൊടീക്കളം ക്ഷേത്രം-പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം പാതിയും നശിച്ച നിലയിലാണെങ്കിലും ചുവർ ചിത്രങ്ങള്‍ ഇവിടെ വളരെ നല്ല രീതിയില‍ാണ് സംരക്ഷിക്കപ്പെടുന്നത്. തൊടീക്കലം ചിത്രങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചുവർ ചിത്രങ്ങൾ മധ്യകാലഘട്ടത്തിൽ വരയ്ക്കപ്പെട്ടവയാണ്

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം-കണ്ണൂരിലെ മലയോര രംഗത്തുള്ള ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണിത്. ഇതിനു സമീപം തന്നെയാണ് ശശിപ്പാറയും ആനതെറ്റി വെള്ളച്ചാട്ടവും ഒക്കെ സ്ഥിതി ചെയ്യുന്നത്.

ഏഴിമല-സമുദ്ര നിരപ്പിൽ നിന്നും 286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏഴിമല ചരിത്രസ്മരണകൾ ധാരാളം ഉറങ്ങുന്ന ഒരിടമാണ്.മലകളാലും കടലിനാലും ഒക്കെ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ഇപ്പോൾ ഇന്ത്യൻ നാവിക സേനയുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലൊന്നുകൂടിയാണ്.

പൈതൽമല-കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന സ്ഥലമാണ് പൈതൽമല. കണ്ണൂരിൽ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം നട്ടുച്ച സമയത്തും കോടമ‍ഞ്ഞുള്ള സ്ഥലം കൂടിയാണ്.

പഴശ്ശി അണക്കെട്ട്-വളപട്ടണം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം കുയിലൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്കായി എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡാമിലൂടെയുള്ള ബോട്ട് യാത്രയാണ് ഏറെ ആകർഷകം. പക്ഷികൾ പാർക്കുന്ന ചെറു തുരുത്തുകൾക്കിടയിലൂടെയുള്ള യാത്രയുടെ രസം ഒന്നു വേറെ തന്നെയാണ്.

അറക്കല്‍ മ്യൂസിയം-ചരിത്രത്തെ സ്നേഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ അറക്കൽ മ്യൂസിയം.

മുണ്ടേരിക്കടവ് പക്ഷി സങ്കേതം-ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുണ്ടേരിക്കടവ് പക്ഷി സങ്കേതം.

വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക്-കണ്ണൂര്‍ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വയലപ്ര കായലില്‍ സ്ഥിതി ചെയ്യുന്ന വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക് അഥവാ വയലപ്ര കായല്‍ ഫ്‌ലോട്ടിങ് പാര്‍ക്ക്. കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള ബോട്ടിങ്ങും കയാക്കിങ്ങും രുചിയേറിയ ഭക്ഷണവും മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം.കായലിനു കുറുകെയുള്ള നടപ്പാലത്തിലൂടെയുള്ള നടത്തവും നടത്തം തീരുന്നിടത്തുനിന്നുള്ള സിമുലേറ്റര്‍ ഡ്രൈവിങ്ങും ക്ലൈംബിങ്ങും സ്‌നൂക്കറും കിഡ്‌സ് ബോട്ടിങ്ങുമൊക്കെ കിടിലന്‍ അനുഭവമായിരിക്കും.





Article URL:







Quick Links



കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു കോട്ടയത്തേയ്ക്കുള്ള യാത്രയിലായിരുന്നു. കണ്ണൂരിൽ നിന്ന് രാത്രി പുറപ്പെട്ടതായിരുന്നു. തൃശൂർ പേരാമംഗലത്ത് എത്തിയപ്പോൾ ഉറക്കം വന്നു. വഴിയരികിൽ കാർ നിർത്തി ഉറങ്ങ... Continue reading




... Continue reading




സുഹൃത്തുക്കളെ, കണ്ണൂരിലെ ബിസിനസ് സംരഭകർക്കു തങ്ങളുടെ പ്രൊഡക്ടുകളും സെർവീസുകളും പ്രൊമോട്ട്ചെ യ്യുന്നതിനായി ഓൺലൈൻ കാറ്റലോഗുകൾ നിർമിച്ച് വിതരണം ചെയ്യുന്ന OCAT India യുടെ സേവനം കണ്ണൂരിൽ തുടങ്ങിയതായ... Continue reading




കണ്ണൂർ നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ കണ്ണൂരുമായി ബന്ധപ്പെട്ട ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സ... Continue reading




വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷ... Continue reading