കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രവേശനത്തിലെ ഫീസ് അപാകതയിലും അഡ്മിഷൻ പ്രശ്നത്തിലും സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നു സൂചന നൽകി സുപ്രീംകോടതി. ഫീസിന്റെ മുഴുവൻ രേഖകളും ഹാജരാക്കാൻ പ്രവേശന മേൽനോട്ട സമിതിക്കു കോടതി നിർദേശം മുഴുവൻ രേഖകളും പരിശോധിക്കും, പരിശോധിച്ച ശേഷം അന്വേഷണ കാര്യത്തിൽ ഉത്തരവിറക്കുമെന്നു സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു അടുത്ത ബുധനാഴ്ചത്തെക്കു മാറ്റി.