പാലക്കയം തട്ട്-കണ്ണൂരിൽ അടുത്ത കാലത്തായി വിനോദ സഞ്ചാര രംഗത്തേക്ക് കയറി വന്ന താരതമ്യേന പുതിയ ഒരിടമാണ് പാലക്കടം തട്ട്.
മാടായിപ്പാറ-പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങൾ കാണാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഒരിടമാണ് മാടായിപ്പാറ. മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഔഷധചെടികളും ഒക്കെ മാടായിയുടെ രഹസ്യ സമ്മാനങ്ങളാണ്.
തൊടീക്കളം ക്ഷേത്രം-പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം പാതിയും നശിച്ച നിലയിലാണെങ്കിലും ചുവർ ചിത്രങ്ങള്‍ ഇവിടെ വളരെ നല്ല രീതിയിലാണ് സംരക്ഷിക്കപ്പെടുന്നത്. തൊടീക്കലം ചിത്രങ്ങള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചുവർ ചിത്രങ്ങൾ മധ്യകാലഘട്ടത്തിൽ വരയ്ക്കപ്പെട്ടവയാണ്
കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം-കണ്ണൂരിലെ മലയോര രംഗത്തുള്ള ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണിത്. ഇതിനു സമീപം തന്നെയാണ് ശശിപ്പാറയും ആനതെറ്റി വെള്ളച്ചാട്ടവും ഒക്കെ സ്ഥിതി ചെയ്യുന്നത്.
ഏഴിമല-സമുദ്ര നിരപ്പിൽ നിന്നും 286 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏഴിമല ചരിത്രസ്മരണകൾ ധാരാളം ഉറങ്ങുന്ന ഒരിടമാണ്.മലകളാലും കടലിനാലും ഒക്കെ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ഇപ്പോൾ ഇന്ത്യൻ നാവിക സേനയുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലൊന്നുകൂടിയാണ്.
പൈതൽമല-കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന സ്ഥലമാണ് പൈതൽമല. കണ്ണൂരിൽ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം നട്ടുച്ച സമയത്തും കോടമഞ്ഞുള്ള സ്ഥലം കൂടിയാണ്.
പഴശ്ശി അണക്കെട്ട്-വളപട്ടണം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം കുയിലൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്കായി എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡാമിലൂടെയുള്ള ബോട്ട് യാത്രയാണ് ഏറെ ആകർഷകം. പക്ഷികൾ പാർക്കുന്ന ചെറു തുരുത്തുകൾക്കിടയിലൂടെയുള്ള യാത്രയുടെ രസം ഒന്നു വേറെ തന്നെയാണ്.
അറക്കല്‍ മ്യൂസിയം-ചരിത്രത്തെ സ്നേഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ അറക്കൽ മ്യൂസിയം.
മുണ്ടേരിക്കടവ് പക്ഷി സങ്കേതം-ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുണ്ടേരിക്കടവ് പക്ഷി സങ്കേതം.
വി-പ്ര ഫ്ലോട്ടിങ് പാര്‍ക്ക്-കണ്ണൂര്‍ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വയലപ്ര കായലില്‍ സ്ഥിതി ചെയ്യുന്ന വി-പ്ര ഫ്ലോട്ടിങ് പാര്‍ക്ക് അഥവാ വയലപ്ര കായല്‍ ഫ്ലോട്ടിങ് പാര്‍ക്ക്. കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള ബോട്ടിങ്ങും കയാക്കിങ്ങും രുചിയേറിയ ഭക്ഷണവും മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം.കായലിനു കുറുകെയുള്ള നടപ്പാലത്തിലൂടെയുള്ള നടത്തവും നടത്തം തീരുന്നിടത്തുനിന്നുള്ള സിമുലേറ്റര്‍ ഡ്രൈവിങ്ങും ക്ലൈംബിങ്ങും സ്നൂക്കറും കിഡ്സ് ബോട്ടിങ്ങുമൊക്കെ കിടിലന്‍ അനുഭവമായിരിക്കും.