വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻസ് കിട്ടാനുള്ള ജീഡി എൻട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്.
വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ നമ്പർ നല്കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷൻ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറൻസിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്കി സെര്‍ച്ച് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ഈ പോർട്ടൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക).