നിങ്ങൾ ഇത് വഴി പോകുമ്പോൾ ഇദ്ദേഹത്തോടുള്ള ഒരു ബഹുമാനമെന്നോളം വെറുതെയെങ്കിലും ഒന്ന് തൂക്കം നോക്കിക്കോളൂ..
കോട്ടൂരുകാരൻ ഭാസ്കരേട്ടൻ കഴിഞ്ഞ 17 വർഷമായ് മഴയയാലും വെയിലായാലും തളരാതെ നിലയുറപ്പിച്ച കണ്ണൂരിലെ നിശബ്ദ സാന്നിദ്ധ്യമാണ് ..
കണ്ണൂർ പോലീസ് മൈതാനത്തിനു മുന്നിലൂടെ പോകുന്നവർ ഉയരവും തൂക്കവും നോക്കിയാലെ ഇദ്ധേഹത്തിന് ജീവിക്കാനുള്ള വക ഒക്കു.. തുച്ഛമായ വരുമാനം കൊണ്ടാണ് അസുഖബാധിതനായ ഇദ്ധേഹം ജീവിക്കുന്നത്... ഒരു ദിവസം 100 രൂപ കിട്ടിയാൽ ഭാഗ്യം ചിലപ്പോൾ അതിലും താഴെ. തീർചയായും ഈ സംഖ്യ ഒരു പരിതാപകരമായ വരുമാനമായിരിക്കും.
17 വർഷം മുന്നെ ബീഡിപ്പണി ഉപേക്ഷിച്ച് 7000 രൂപ കൊടുത്ത് ദില്ലിയിൽ നിന്ന് മെഷീൻ വാങ്ങിച്ച് കണ്ണൂരിൽ വന്നിറങ്ങിയതാണിദ്ധേഹം...
പത്രങ്ങളിലെ വാർത്തകൾ കണ്ട് നല്ലവരായ ചിലരെങ്കിലും വന്ന് സഹായിക്കാറുണ്ടെന്ന് ഇദ്ധേഹം പറയുന്നു.
പ്രായാധിക്യം കാരണം ഇന്നിദ്ധേഹം അവശനാണ്.. ഇനി എത്രനാൾ ഈ കാഴ്ച കാണാൻ പറ്റുമെന്നറിയില്ല... ഈ വഴിയിലൂടെ പോകുമ്പോൾ തൂക്കം അറിയാമെങ്കിലും വെറുതെ നിങ്ങൾ ഒന്ന് തൂക്കി നോക്കുക... കയ്യിലുള്ളത് നൽകുക. ഈ പ്രായത്തിലും ജോലി ചെയ്ത് ജീവിക്കാനുള്ള അദ്ധേഹത്തിന്റെ മനസ്സിനെ ഉള്ളാലെ അഭിനന്ദിച്ചുകൊണ്ട്...