കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു കോട്ടയത്തേയ്ക്കുള്ള യാത്രയിലായിരുന്നു. കണ്ണൂരിൽ നിന്ന് രാത്രി പുറപ്പെട്ടതായിരുന്നു. തൃശൂർ പേരാമംഗലത്ത് എത്തിയപ്പോൾ ഉറക്കം വന്നു. വഴിയരികിൽ കാർ നിർത്തി ഉറങ്ങി. തൊട്ടു മുൻപിൽ മറ്റൊരു ലോറിക്കാരനും നിർത്തിയിട്ടിരുന്നു. ഈ സമയം ഇതുവഴി വന്ന മിനി ലോറി നിയന്ത്രണം വിട്ട് കാറിനെ പുറകിലിടിച്ചു. രണ്ടു ലോറികൾക്കിടയിൽപ്പെട്ട കാർ ഞെരിഞ്ഞമർന്നു. പൂർണമായും തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിനേഷിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.